ക്രൈസ്റ്റ് വിദ്യാനികേതന്‍ 23-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ 23-ാം വാര്‍ഷികാഘോഷം എക്കോ ലൂമിന 2കെ25 സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, പിടിഡബ്ല്യുഎ പ്രസിഡന്റ് റെജിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് ദീപ രാഹുല്‍, സ്റ്റാഫ് സെക്രട്ടറി ഷോണ്‍ ജോര്‍ജ്, സ്കൂള്‍ ഹെഡ് ബോയ് മാസ്റ്റര്‍ അച്യുത് കരുണ്‍, ഹെഡ് ഗേള്‍ കുമാരി ബോണ വെന്ഞ്ചര്, ആന്മരിയ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഷീജ സുനിലിന് യാത്രയയപ്പും നല്കി.