അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തിന് കൊടികയറി
അവിട്ടത്തൂര്‍: പത്തു ദിവസം നീണ്ടു നില്ക്കുന്ന അവിട്ടത്തൂര്‍ ശിവക്ഷേത്രമഹോത്സവത്തിന് തന്ത്രി ഓട്ടൂര്‍ മേക്കാട്ട് വിനോദന്‍ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് രുദ്രന് നമ്പൂതിരി കുറയും പവിത്രവും നല്കി. കൊടിപ്പുറത്ത് വിളക്കിന് ഗുരുവായൂര്‍ ജൂനിയര്‍ കേശവന് തിടമ്പേറ്റി. ഫെബ്രുവരി ഒമ്പതിന് ഉത്സവം സമാപിക്കും.