കര്‍ഷകരെ അവഗണിച്ചതില്‍ കേന്ദ്ര ബജറ്റ് തെരുവില്‍ കത്തിച്ച് കൊണ്ട് കേരള കര്‍ഷക സംഘത്തിന്റെ പ്രതിഷേധം
![](https://irinjalakuda.news/wp-content/uploads/2025/02/KARSHAKA-SANGAM-STRIKE-FOR-BUDGET-1024x570.jpg)
കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വാര്‍ഷിക ബജറ്റില്‍ ഇന്ത്യയിലെ കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റിന്റെ കോപ്പികള്‍ കത്തിക്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വാര്‍ഷിക ബജറ്റില്‍ ഇന്ത്യയിലെ കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് കര്‍ഷക പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേന്ദ്ര ബജറ്റ് കത്തിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറര്‍ കെ.ജെ. ജോണ്സണ്, ഏരിയാ ജോയിന്റ് സെക്രട്ടറി എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, എം. നിഷാദ്, എം. അനില്‍കുമാര്‍, ഐ.ആര്. നിഷാദ്, എം.കെ. സജീവന്, വി.എന്‍. ഉണ്ണികൃഷ്ണന്, എം.എ. അനിലന്‍, കെ.വി. ധനേഷ് ബാബു തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.