ആനക്കാരന്റെ കഥാകാരന് ആനക്കാരുടെ സ്വീകരണം
![](https://irinjalakuda.news/wp-content/uploads/2025/02/ANA-ELEPHENT-1024x628.jpg)
വെണ്‍ചാമരം നിന്ന നേവലിലൂടെ മഹാദേവന് എന്ന പേരുള്ള ആനയുടേയും ശിവന്‍കുട്ടി എന്ന ആനക്കാരന്റെയും സംഭവ ബഹുലമായ ജീവിതങ്ങളെ അവിസ്മരണീയമാക്കിയ എഴുത്തുകാരന് വൈശാഖി നന്ദകുമാറിനെ ഒരു കൂട്ടം ആനക്കാര് കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വച്ച് അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: വെണ്‍ചാമരം നിന്ന നേവലിലൂടെ മഹാദേവന് എന്ന പേരുള്ള ആനയുടേയും ശിവന്‍കുട്ടി എന്ന ആനക്കാരന്റെയും സംഭവ ബഹുലമായ ജീവിതങ്ങളെ അവിസ്മരണീയമാക്കിയ എഴുത്തുകാരന് വൈശാഖി നന്ദകുമാറിന് ഒരു കൂട്ടം ആനക്കാര് ചേര്‍ന്നൊരുക്കിയ സ്വീകരണം ശ്രദ്ധേയമായി.
കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കുഞ്ഞിലിക്കാട്ടില്‍ ബിനോയ് പുരുഷോത്തമന്റെ വസതിക്കു മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ആനക്കാരില്‍ സീനിയറായ പ്രേമനും ജയേഷും കൂടിയാണ് നന്ദകുമാറിനെ പൊന്നാട ചാര്‍ത്തി ആദരിച്ചത്.
പ്രശസ്ത മൃദംഗ കലാകാരന് സുധാമന്, ബിനോയ് കുഞ്ഞിലിക്കാട്ടില്‍, സനീഷ്, അനീഷ്, ഷൈജു ഷോഗണ്, മുരളീധരന്, ശിവന്, ജിത ബിനോയ്, ബാബുരാജ് പൊറത്തിശഏരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കലാ സാഹിത്യ സംഘടനയായ സെവന്‍സ്റ്റാര്‍സ് മീഡിയ തോപ്പില്‍ ഭാസിയുടെ പേരില്‍ നല്കുന്ന സാഹിത്യ പുരസ്കാരം 2024 നേടിയ കൃതിയാണ് വെണ്‍ചാമരം.