ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരം കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാര്‍ഥിനി റോസ്മെറിന്‍ ജോജോയ്ക്ക്

റോസ്മെറിന്‍ ജോജോ.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്റെ ബഹുമാനാര്‍ത്ഥം ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിന്‍ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയര്‍മാനും പ്രിന്‍സിപ്പലുമായ റവ.ഡോ.ജോളി ആന്‍ഡ്രൂസ്, കണ്‍വീനര്‍ ഡോ. സി.വി. സുധീര്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ മലയാളം ബിഎ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് 5001 രൂപയും പ്രശസ്തിപത്രവും ഇന്ന് ക്രൈസ്റ്റ് കോളജ് സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍വെച്ച് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.പി. സുരേന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനിക്കും. ഡോ. മിനി സെബാസ്റ്റ്യന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മറിന്‍ ജോജോ തയ്യാറാക്കിയ അടിയാള പ്രേതം: മിത്ത്, ചരിത്രം, ആഖ്യാനം എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്.