കള്ളനെ പിടിക്കാന്‍ കണ്ടക്ടര്‍ ഓണ്‍ ഡ്യൂട്ടി; മലഞ്ചരക്കുമോഷ്ടാവിനെ ബസില്‍ കൈയോടെ പിടിച്ച് കണ്ടക്ടര്‍

പ്രതി സുരേഷ്.
ഇരിങ്ങാലക്കുട: കുരുമുളകുകള്ളനെ ബസില്‍നിന്ന് കൈയോടെ പിടികൂടി കണ്ടക്ടര്‍ സിനോജ്. കൂട്ടിനു ഡ്രൈവര്‍ മുത്തുവും. മാള തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് ബസിലെ കണ്ടക്ടറും ഡ്രൈവറുമാണ് ബസില്‍ മോഷണമുതലുമായി കയറിയ മലഞ്ചരക്കുമോഷ്ടാവിനെ കൈയോ ടെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സിനോജിന്റന്റെയും അവസരോചിതമായ ഇടപെടലാണ് മോഷ്ടാവിനെ കുടുക്കാന്‍ സഹായമായത്. മോഷ്ടിച്ചു മോഷ്ടിച്ച മൂന്നു ചാക്ക് മലഞ്ചരക്കാണ് വില്ക്കാന് കൊണ്ടുപോകാനായി ബസില്‍ കയറ്റിയിരുന്നത്.
മറ്റത്തൂര്‍ കോടാലി സ്വദേശിയായ ആളുപറമ്പില്‍ സുരേഷ് (50) ആണ് പിടിയിലായത്. വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്തുനിന്നും മോഷ്ടിച്ച 46.100 കിലോഗ്രാം കുരുമുളകും 20 കിലോഗ്രാം കൊട്ടടയ്ക്കയും ഇയാളില്‍നിന്നു പിടികൂടി. ശനിയാഴ്ചയും ചീനിക്കാസ് ബസില്‍ ഇയാള്‍ രണ്ടു ചാക്ക് അടയ്ക്കയുമായി വെള്ളാങ്ങല്ലൂരിലേക്കു കയറിയിരുന്നു. അന്നു ബസ് തിരിച്ചുവരുമ്പോള്‍ ഇരിങ്ങാലക്കുട പോലീസ് ബസ് ജീവനക്കാരോട് ചാക്കുമായി ആരെങ്കിലും ബസില്‍ കയറിയിരുന്നോ എന്നു ചോദിച്ചിരുന്നു. ഇനി അയാളെ കണ്ടാല്‍ വിവരമറിയിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ പട്ടേപ്പാടത്തുനിന്ന് ഇയാള്‍ മൂന്നു ചാക്കുമായി ചീനിക്കാസില്തന്നെ കയറി. ഇയാളെ കണ്ടപ്പോള്‍ കണ്ടക്ടര്‍ക്കു സംശയം തോ ന്നുകയും ഡ്രൈവര്‍ മുത്തു ആളെ തിരിച്ചറിഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. സംശയം തോന്നാതിരിക്കാന്‍ കണ്ടക്ടര്‍ ടിക്കറ്റു കൊടുത്തശേഷം ഇയാളോട് കുശലാന്വേഷണം നടത്തി. ഇന്നലെ ഇയാള്‍ ടിക്കറ്റെടുത്തത് ഇരിങ്ങാലക്കുടയ്ക്കായിരുന്നു. വെള്ളാങ്ങല്ലൂര്ക്കല്ലേ, ശനിയാഴ്ച ടിക്കറ്റെടുത്തത്. ഇന്നെന്താ ഇരിങ്ങാലക്കുടയ്ക്ക് എന്നു മോഷ്ടാവിനോടു ചോദിച്ചപ്പോള്‍ അന്നു സാധനങ്ങള്‍ക്ക് വില കിട്ടിയില്ലെന്നും അതു കൊണ്ടാണ് ഇരിങ്ങാലക്കുടയിലേക്ക് പോകുന്നതെന്നുമായിരുന്നു മറുപടി.
ശനിയാഴ്ച്ച ക യറിയതും ഇയാള്‍തന്നെയാണെന്ന് ഉറപ്പിച്ചതോടെ കണ്ടക്ടര്‍ ബസിന്റെ ഓഫീസില്‍ മാനേജരെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലേക്കു വിവരം കൈമാറി. ഇതിനിടെ ഇരിങ്ങാലക്കുട സ്റ്റാന്‍ഡിലെത്തിയ ബസില്‍നിന്ന് ഇറങ്ങാന്‍ ശ്രമിച്ച ഇയാളെ ഡ്രൈവറും കണ്ടക്ടറും തടയുകയും പോലീസെത്തിയിട്ടു പോയാല്‍ മതിയെന്നു പറയുകയും ചെയ്തതോടെ ഇയാള്‍ ബസില്‍നിന്ന് ചാടിയിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞ യാത്രക്കാരും മറ്റു ബസ് ജീവനക്കാരും കൂടി തടഞ്ഞതോടെ ഇയാള്‍ക്കു രക്ഷപ്പെടാന്‍ കഴിയാതെയായി.
അപ്പോഴേക്കും പോലീസെത്തി ഇയാളെ ചോദ്യംചെയ്തപ്പോള്‍ ചാക്കുകളില്‍ മോഷ്ടിച്ച മലഞ്ചരക്കാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നു മോഷണമുതലടക്കം പ്രതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. സുരേഷിനെതിരേ ചാലക്കുടി, വെള്ളിക്കുളങ്ങര, വെറ്റിലപ്പാറ, പീച്ചി, ചേര്‍പ്പ്, പുതുക്കാട്, ആളൂര്‍, തൃശൂര്‍ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ എട്ടു മോഷ ണക്കേസുകളുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്. ദിനേശ് കുമാര്‍, കെ.പി. രാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, കൃഷ്ണദാസ്, സനീഷ് എന്നിവരാണ് പോലീസ് സംഘ സംഘത്തില്‍ ഉണ്ടായിരുന്നു.