ഹാഷിഷ് ഓയിലുമായി ഇരിങ്ങാലക്കുടയില്‍ യുവാവ് പിടിയില്‍

ദീപക്.
ഇരിങ്ങാലക്കുട: ഹാഷിഷ് ഓയിലുമായി ഇരിങ്ങാലക്കുടയില്‍ യുവാവ് പിടിയില്‍. ഇരിങ്ങാലക്കുട ചന്തക്കുന്ന് ഇറക്കത്തില്‍ നിന്നും നടവരമ്പ് സ്വദേശിയായ ചിറയില്‍ വീട്ടില്‍ ദീപക് (30) നെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ദീപകിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ 2024ല്‍ ഒരു മയക്കു മരുന്ന് കേസും ആന്ധ്രാപ്രദേശില്‍ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍ നാസര്‍, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ പി. ജയകൃഷ്ണന്, എഎസ്ഐ സൂരജ് വി. ദേവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജെ. ഷിന്റോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന് ഡി ഹണ്ടി ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മയക്കു മരുന്നിനെതിരെ വേട്ട തുടര്‍ന്ന് തൃശൂര്‍ റൂറല്‍ പോലീസ്
ഇരിങ്ങാലക്കുട: ഓപ്പറേഷന് ഡി ഹണ്ടി ന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന പരിശോധനയില്‍ ഇതുവരെ 409 പേരെ പരിശോധിക്കുകയും 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 89 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും നാലു പേരെ ജയിലിലേക്കയച്ചിട്ടുള്ളതുമാണ്. പരിശോധനയില്‍ 28.827 കിലോഗ്രാം കഞ്ചാവ്, 17.90 ഗ്രാം എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പര്‍ ആയ 999 59 66666 എന്ന നമ്പറില്‍ അറിയിക്കണം.