അറിയിപ്പ്

ഇരിങ്ങാലക്കുട: കേരള വാട്ടര്‍ അഥോറിറ്റി ഇരിങ്ങാലക്കുട പിഎച്ച് ഡിവിഷന് ഓഫീസിന്റെ കീഴിലുള്ള ചാലക്കുടി, മാള, നാട്ടിക, ഇരിങ്ങാലക്കുട എന്നീ സബ് ഡിവിഷനുകളുടെ കീഴില്‍വരുന്ന വെള്ളക്കരം കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍, മീറ്റര്‍ പ്രവര്‍ത്തനരഹിതമായിട്ടുള്ള ഉപഭോക്താക്കള്‍ 31ന് മുമ്പായി വെള്ളക്കരം കുടിശിക അടയ്ക്കേണ്ടതും, മീറ്റര്‍ മാറ്റിവയ്ക്കേണ്ടതുമാണ്. അല്ലാത്തവരുടെ വാട്ടര്കണക്ഷനുകള് വിച്ഛേദിക്കുന്നതും ജപ്തി നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഇരിങ്ങാലക്കുട കേരള വാട്ടര്‍ അഥോറിറ്റി പിഎച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.