സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി
സിഎംസി ഉദയ പ്രൊവിന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രൊവിന്‍സിന്റെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ദിവ്യബലിക്ക് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ, മുന്‍ ചാപ്ലിന്മാരായ ഫാ. ജോസ് ചുങ്കന്‍ സിഎംഐ, റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോയ് പാലിയേക്കര, ക്രൈസ്റ്റ് ആശ്രമം സുപ്പീരിയര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ ജൂബിലി തിരികള്‍ വിതരണം ചെയ്തു. മുന്‍ പ്രൊവിന്‍ഷ്യല്‍മാരായ സിസ്റ്റര്‍ ജാനറ്റ്, സിസ്റ്റര്‍ ജോസ് റിറ്റ തുടങ്ങിയവരും വാര്‍ധാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫിലോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജൂബിലി സ്മാരകമായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ക്രൈസ്റ്റ് ആശ്രമം സുപ്പീരിയര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ എന്നിവര്‍ ചേര്‍ന്ന് മാവിന് തൈ നടുകയും എല്ലാ സുപ്പീരിയേഴ്സിനും മാവിന് തൈകള്‍ നല്‍കുകയും ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു