എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘം അപ്പര്‍ പ്രൈമറി സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
എടക്കുളം: ശ്രീനാരായണഗുരു സ്മാരകസംഘം അപ്പര്പ്രൈമറി സ്കൂളില്‍ നിര്‍മിച്ച രണ്ടു നിലയുള്ള ഹൈടെക് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 25 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് സഹായ അനുമതിയടക്കം 70 ലക്ഷം രൂപ ചെലവഴിച്ചു ആറു ഹൈടെക് ക്ലാസുകള്‍, ആധുനിക ലാബ്, സ്റ്റാഫ് റൂം എന്നിവയടക്കം 5691 സ്ക്വയര്‍ ഫീറ്റിലാണു കെട്ടിടം ഒരുക്കിയിരിക്കുന്നത്. മൂന്നു നിലകളില്‍ പണിയാന്‍ അനുമതിയുള്ള കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടു നിലകളാണു പൂര്‍ത്തിയായിരിക്കുന്നത്. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, സ്കൂള്‍ ജനറല്‍ സെക്രട്ടറിയും പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ്. തമ്പി, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെട്ടിട കോണ്ട്രാക്ടര് കെ.വി. ഷിനോജിനു സ്കൂള്‍ പ്രസിഡന്റ് കെ.കെ. വത്സലന്‍ ഉപഹാരം നല്കി. സ്കൂള്‍ മാനേജര്‍ കെ.വി. ജിനരാജദാസന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.എ. ബാബു, സ്കൂള്‍ ഹെഡ്മിസ്ട്രസ് എ. ദീപ ആന്റണി, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ബിപിസി എന്‍.എസ്. സുരേഷ്ബാബു, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പി. ഗോപിനാഥ്, സ്കൂള്‍ വികസന സമിതി അംഗം വി.സി. ശശീധരന്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് കെ.ഡി. ചന്ദ്രബോസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.ഡി. സുധ, സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് എ.ആര്. ആശാലത, മാതൃസംഘം പ്രസിഡന്റ് നിഷ ലാലു, പൂര്‍വ വിദ്യാര്‍ഥി ഡോ. പുഷ്പ സുഗതന്, ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്മാന് സി.പി. ഷൈലനാഥന്‍, പിടിഎ പ്രസിഡന്റ് വിജി ജയന് എന്നിവര്‍ പ്രസംഗിച്ചു.