കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം ഇത്തവണയും നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കൈകളില്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം ഇത്തവണയും നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കൈകളില്‍. ഇത് ഇതുപത്തിനാലാം തവണയാണു നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നത്. 200 വര്‍ഷങ്ങള്‍ക്കു മുമ്പു കൃത്യമായി പറഞ്ഞാല്‍ കൊല്ലവര്‍ഷം 991 ല്‍ മകര മാസത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിട്ടൂരം നല്കിയതു പ്രകാരം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റാനുള്ള അവകാശം നഗരമണ്ണ് തന്ത്രി കുടുംബത്തിനാണ്. അന്നുമുതല്‍ ഇന്നു വരെ ഉത്സവത്തിന്റെ കൊടിയേറ്റവും ആറാട്ടും നിര്‍വഹിക്കുക നഗരമണ്ണ് തന്ത്രി കുടുംബത്തിലുള്ളവരാണ്. പിതാവ് മാധവന് നമ്പൂതിരി കൊടിയേറ്റു കര്‍മം നിര്‍വഹിക്കുമ്പോഴും സഹായിയായി ത്രിവിക്രമന്‍ നമ്പൂതിരി ഒപ്പം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടക്കടുത്ത് ഐക്കരകുന്ന് ദേശത്താണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ താമസം. സഹോദരന് നാരായണന് നമ്പൂതിരിയും മക്കളായ നിഖില്‍, ഹൃഷികേഷ് എന്നിവരും ഉത്സവത്തിന് പൂജാദി കാര്യങ്ങളില്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടെ സഹായിയായി ഉണ്ടാകും.