നഗരസഭയിലെ 41 വാര്‍ഡുകളിലും വാര്‍ഡു വികസന സമിതികള്‍ ആരംഭിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ സെക്രട്ടറിയോട് ഓംബുഡ്സ്മാന്
ഇരിങ്ങാലക്കുട: നഗരസഭയിലെ 41 വാര്‍ഡുകളിലും അയല്‍സഭകള്‍, വാര്‍ഡ് വികസന സമിതികള്‍, വാര്‍ഡ് കേന്ദ്രങ്ങള്‍ എന്നിവ ഉടനെ ആരംഭിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നഗരസഭ സെക്രട്ടറിയോട് ഓംബുഡ്സ്മാന് ആവശ്യപ്പെട്ടതായി ആംആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വീനര്‍ കെ.ഡി. അല്‍ഫോന്‍സ ടീച്ചര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിധി നടപ്പിലാക്കുവാന്‍ നഗരസഭ സെക്രട്ടറി താമസം വരുത്തുകയാണെങ്കില്‍ വീണ്ടും ഓംബുഡ്സ്മാനെ സമീപിക്കണമെന്ന് വിധിയില്‍ വ്യക്തമാക്കി. താന്‍ നല്കിയ പരാതിക്ക് പരിഹാരമായി തദ്ദേശസ്വയംഭരണ വിഭാഗമാണ് ഓംബുഡ്സ്മാന് വിധി പുറപ്പെടുവിച്ചത് എന്ന് അല്‍ഫോന്‍സ ടീച്ചര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ഗ്രാമസഭയെകുറിച്ചും അയല്സഭകളെക്കുറിച്ചും വിവരാവകാശ നിയമങ്ങളെ കുറിച്ചും അറിവ് നല്കുവാനുളള പ്രവര്‍ത്തനങ്ങള്‍ ആംആദ്മി പാര്‍ട്ടി ആരംഭിക്കുമെന്നും വ്യക്തമാക്കി. അല്‍ഫോന്‍സ ടീച്ചര്‍ താമസിക്കുന്ന വാര്‍ഡില്‍ വാര്ഡുകേന്ദ്രത്തിനുളള സ്ഥലംകണ്ടെത്തിയെന്നും പ്രവര്‍ത്തനഫണ്ട് ഉടനെ അംഗീകരിച്ചു നല്‍കുമെന്നും നഗരസഭ സെക്രട്ടറി ഓംബുഡ്സ്മാന്് ഉറപ്പു നല്‍കിയതായും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വ്യക്താവ് സുനില്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രമേനോന്, നഗരസഭ കണ്‍വീനര്‍ റെജി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.