10 വയസുകാരിയെ പീഡിപ്പിച്ച 64 കാരന് പിടിയില്‍
ഇരിങ്ങാലക്കുട: 10 വയസുകാരിയെ പീഡിപ്പിച്ച 64 കാരന് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ചെന്തെങ്ങ് ബസാര്‍ സ്വദേശി പൈനാട്ടുപടി വീട്ടില്‍ ഇബ്രാഹിം (64) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തിലെ അംഗമായ പെണ് കുട്ടിയുടെ വീട്ടുകാരെ സഹായിക്കാന്‍ എന്ന വ്യാജേനയാണ് പ്രതി കുടുംബവുമായി അടുത്തത്. പല ദിവസങ്ങളിലും വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആണ് പ്രതി കുറ്റ കൃത്യംചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോഗ്രയുടെ നിര്‍ദ്ദേശാനുസരണം ഇരിങ്ങാലക്കുട സബ് ഡിവിഷന് ഓഫീസര്‍ ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐ മാരായ എം.എസ്. ഷാജന്, കെ.പി. ജോര്‍ജ്, കെ.ആര്. സുധാകരന്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ സജിബാല്‍, ഉദ്യോഗസ്ഥരായ ജീവന്, ഉമേഷ് ഷണ്മുഖന്, എ.കെ. രാഹുല്‍ എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.