ഫാ. ജോളി വടക്കന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍

ഫാ. ജോളി വടക്കന്‍.
ഇരിങ്ങാലക്കുട: ഫാ. ജോളി വടക്കനെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. മാള ഫൊറോന ഇടവകയില്‍ വടക്കന്‍ വീട്ടില്‍ പരേതരായ ഇട്ട്യേര-ബേബി ദമ്പതികളുടെ മകനാണ്. 1989 ല്‍ വൈദീകനായി തിരുപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ മീഡിയ ആന്‍ഡ് യൂത്ത് മിനിസ്ട്രിയില്‍ സ്പെഷ്യലൈസേഷന്, രൂപതാ മതബോധനം ഡയറക്ടര്‍, മീഡിയ ഡയറക്ടര്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ ഏഴു വര്‍ഷം സേവനമനുഷ്ഠിച്ചു.
എട്ടു വര്‍ഷം കെസിബിസി സെക്രട്ടേറിയറ്റില്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, മീഡിയ കമ്മീഷന് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സീറോ മലബാര്‍ കാറ്റെകെറ്റിക്കല്‍ കമ്മീഷന്റെ റിസോഴ്സ് അംഗമായിരുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും സേവനമുനുഷ്ടിച്ചീട്ടുണ്ട്. നിലവില്‍ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിരിക്കുബോഴാണ് പുതിയ നിയമനം. അഞ്ച് വര്‍ഷം രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്ത മോണ്‍. ജോസ് മഞ്ഞളി സ്ഥാനം ഒഴിയുന്നതിലേക്കാണ് പുതിയ നിയമനം. നിലവില്‍ വികാരി ജനറാളായിരുന്ന മോണ്‍. ജോസ് മാളിയേക്കലിനെ രൂപതയുടെ മുഖ്യ വികാരി ജനറാളായും നിയമിച്ചു.