മൂല്യവര്ധിത ഉത്പന്നങ്ങളുടെ നിര്മ്മാണത്തില് കര്ഷകര് ശ്രദ്ധ കേന്ദ്രീകരിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: മൂല്യവര്ധിത ഉത്പന്നങ്ങളുടെ നിര്മ്മാണത്തില് കര്ഷകര് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മൈത്രി ഇരിങ്ങാലക്കുട ഫാര്മര് പ്രൊഡ്യൂസര് കമ്പനി പുറത്തിറക്കിയ നേന്ത്രക്കായപ്പൊടി, ശര്ക്കര വരട്ടി തുടങ്ങിയ ഉത്പന്നങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര് പ്രിയദര്ശിനി ഹാളില് നടന്ന ചടങ്ങില് നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന് അധ്യക്ഷത വഹിച്ചു.
വാര്ഡ് കൗണ്സിലര് രാജി കൃഷ്ണകുമാര്, വിഎഫ്പിസികെ ഡയറക്ടര് സാജന് ആന്ഡ്രൂസ്, ജില്ലാ മാനേജര് എ.എ അജു, പൊറത്തിശേരി കൃഷി ഓഫീസര് എ.ഒ ആന്സി, ടി.വി അരുണ്കുമാര്, മൈത്രി എഫ്പിസി ചെയര്മാന് കെ സി ജെയിംസ്, സിഇഒ കിരണ് തോമസ് എന്നിവര് സംസാരിച്ചു.