ക്രൈസ്റ്റ് കോളജ് കായിക അധ്യാപക വിദ്യാര്‍ഥികള്‍ക്ക് രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തില്‍ കായിക അധ്യാപക വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി.
ഇരിങ്ങാലക്കുട: അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായി വരുന്ന സുരക്ഷാക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും അവ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ആവശ്യമായ കാര്യങ്ങളെ കോര്‍ത്തിണക്കി തീവ്ര പരിശീലന കളരിയുമായി ക്രൈസ്റ്റ് കോളജ് ബിപിഇ വിദ്യാര്‍ഥികള്‍. കായിക അധ്യാപകരാവേണ്ട ബിപിഇഎസ് വിദ്യാര്‍ഥികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം മങ്കട കുമരഗിരി എസ്റ്റേറ്റില്‍ വച്ച് രണ്ടുദിവസം നീണ്ടുനിന്ന ഈ പരിശീലന ക്യാമ്പില്‍ റസ്ക്യുമിഷന് ഓപ്പറേഷന്, മോക്ക് ഡ്രില്‍, നേതൃത്വ പാടവ ക്ലാസുകള്‍, സാഹസിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ക്ലാസുകള്‍ സംഘടിപ്പിച്ചത്. ബിപിഎസ് ഫസ്റ്റ് ഇയറിലെ 41 വിദ്യാര്‍ഥികള്‍ പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി.