ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത്- അഡ്വ. തോമസ് ഉണ്ണിയാടന്

കത്തോലിക്ക കോണ്‍ഗ്രസും അമല ആശുപത്രിയും സംയുക്തമായി കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് മുന്‍ സര്‍ക്കാര്‍ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കരുവന്നൂര്‍: ഭൗതികമായി എത്ര നേട്ടം കൈവരിച്ചാലും ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്തെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസും അമല ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്ന് ചികില്സിക്കുന്നതിനേക്കാള് ഭേദം അത് വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. ആബാ ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ ജിജോ ജോസ്, കൈക്കാരന് ലൂയീസ് തരകന്, എകെസിസി വൈസ് പ്രസിഡന്റ് ഷാബു വിതയത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ ടോബി തെക്കൂടന്‍ എന്നിവര്‍ സംസാരിച്ചു.