ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993 രൂപ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

മുഹമ്മദ് ഇര്‍ഷാദ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993 രൂപ തട്ടിപ്പ് നടത്തിയതില്‍ കമ്മീഷന് തുക കൈപറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പയ്യനാടം സ്വദേശി മന്നാരോട്ടില് വീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് (20 ) നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി നല്കുന്ന ഏജന്‍സിയാണെന്നും ഇന്‍വെസ്റ്റ് ചെയ്താല്‍ വന്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കല്ലേറ്റുകര സ്വദേശിയില്‍ നിന്ന് പണം സ്വന്തം അകൗണ്ടിലേക്ക് പണം അയച്ച് വാങ്ങി പ്രധാന പ്രതികള്‍ക്ക് നല്കി കമ്മീഷന് കൈപറ്റിയതാണ് കേസ്.
2024 ജനുവരി 12 മുതല്‍ 2024 ജനുവരി 17 വരെയുള്ള കാലയളവുകളിലായി പരാതിക്കാരന്റ ബാംഗ്ലൂർ ആക്സിസ് ബാങ്ക്, കല്ലേറ്റുകര കാനറ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നുമായി പല തവണകളായിട്ടാണ് 11,80,993 രൂപ പ്രതികള്‍ തട്ടിയെടുത്തത്. പരാതിക്കാരന്റ ബാംഗ്ലൂർ ആക്സിസ് ബാങ്ക് അക്കൊണ്ടില്‍ നിന്നും 12 ഇടപാടുകള്‍ മുഖേന 5,30,000 രൂപ തട്ടിച്ചെടുത്തതില്‍ 50,000 രൂപ പ്രതിയായ മുഹമ്മദ് ഇര്‍ഷാദിന്റെ മണ്ണാര്‍ക്കാടുള്ള ബാങ്ക് അകൗണ്ടിലേക്ക് ക്രെഡിറ്റായിട്ടുള്ളതായും അന്നു തന്നെ ഈ തുക പ്രധാന പ്രതികളുടെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഈ കേസില്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിയോട് അന്വേഷണ ഉദ്ദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരാവായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍, സൈബര്‍ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സബ്ബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്ത്തികേയന്, ടെലി കമ്മ്യൂണിക്കേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.എസ്. അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.