വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നേര്‍ച്ച ഊട്ടിന് കൊടിയേറി

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധയുടെ മരണതിരുനാളും നേര്‍ച്ച ഊട്ടും ജൂലൈ 28ന് ആചരിക്കും. അന്നേ ദിവസം രാവിലെ 7.30 മുതല്‍ മൂന്ന് മണി വരെയാണ് നേര്‍ച്ച ഊട്ട്. തിരുനാളിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റം നിര്‍വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 6.15ന് ദിവ്യബലി, സന്ദേശം, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ നടക്കും. നവനാള്‍ ദിവസങ്ങളില്‍ ദിവ്യബലിക്കുശേഷം നേര്‍ച്ച ഭക്ഷണം ഉണ്ടായിരിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അടിമവയ്ക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണിനും അമ്മ തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും പ്രത്യേകം അവസരം ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ 28ന് രാവിലെ ആറിനും എട്ടിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഫാ. സിബു കളളാപറമ്പില് മുഖ്യകാര്‍മികത്വം വഹിക്കും. ഊട്ടുതിരുനാളിന്റെ വിജയത്തിനുവേണ്ടി വികാരി ഫാ. സിന്റോ ആലപ്പാട്ട്, തിരുനാള്‍ കമ്മിറ്റിയുടെ കണ്‍വീനര്‍മാരുമായ കോക്കാട്ട് ലോനപ്പന് ആന്റു, തണ്ട്യേക്കല്‍ ബേബി ആഗസ്റ്റിന്, നെടുംപറമ്പില്‍ കൊച്ചപ്പന് ഡേവീസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ കെ.ജെ. ജോണ്സന് കോക്കാട്ട്, മേജോ ജോണ്സന് തൊടുപറമ്പില്‍, കോക്കാട്ട് ജേയ്ക്കബ് ജോബി, നിധിന് ലോറന്‍സ് തണ്ട്യേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.