ഓപ്പറേഷന് കാപ്പ വേട്ട; ആറു പേരെ കാപ്പ ചുമത്തി നാടുകടത്തി

നംജിത്ത്, അമല്‍, മിഥുന്, പ്രണവ്, അഭിജിത്ത്, വൈശാഖ്.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ആറ് പേരെ നാടു കടത്തി. കുപ്രസിദ്ധ ഗുണ്ടകളായ കൊടുങ്ങല്ലൂര്‍ നാരായണമംഗലം സ്വദേശി പഴവേലിക്കകത്ത് വീട്ടില്‍ നംജിത്ത് (29)നെ ഒരു വര്‍ഷത്തേക്കും നാട്ടിക എകെജി ഉന്നതി സ്വദേശികളായ ചുപ്പാരു എന്നറിയപ്പെടുന്ന വട്ടേക്കാട്ട് വീട്ടില്‍ അമല്‍ (26), പട്ടാട്ട് വീട്ടില്‍ മിഥുന് (21), ഏങ്ങണ്ടിയൂര്‍ ഏത്തായി സ്വദേശി കിഴക്കേപ്പാടത്ത് വീട്ടില്‍ പ്രണവ് (23), നന്തിക്കര സ്വദേശി കിഴുത്താണി വീട്ടില്‍ അഭിജിത്ത് (26), മാള അഷ്ടമിച്ചിറ കുരിയക്കാട് സ്വദേശി കാത്തോളി വീട്ടില്‍ വൈശാഖ് (29) എന്നിവരെ ആറ് മാസക്കാലത്തേക്കും നാടുകടത്തി ഉത്തരവ് നടപ്പിലാക്കി.
അമല്‍ വലപ്പാട്, അന്തിക്കാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക, വീടുകയറി ആക്രമണം, അടിപിടി തുടങ്ങി ഏഴ് ക്രിമിനല്‍ കേസിലെ പ്രതിയാണ്. മിഥുന് വലപ്പാട് പോലീസ് സ്റ്റേഷനില്‍ വധശ്രമം, അടിപിടി എന്നിങ്ങനെ മൂന്ന് ക്രിമിനല്‍ കേസിലെ പ്രതിയാണ്. പ്രണവ് വധശ്രമം, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി എന്നിങ്ങനെയുള്ള മൂന്ന് ക്രിമിനല്‍ കേസിലെ പ്രതിയാണ്. അഭിജിത്ത് വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള മൂന്ന് ക്രിമിനല്‍ കേസിലെ പ്രതിയാണ്. വൈശാഖ് മാള പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി എന്നിങ്ങനെയുള്ള ആറ് ക്രിമിനല്‍ കേസിലെ പ്രതിയാണ്.
നംജിത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമം, അടിപിടി തുടങ്ങി ആറ് ക്രിമിനല്‍ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, എഎസ്ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ, വാടാനപ്പിള്ളി ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജനീഷ്, പുതുക്കാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ്, അജിത്ത്, വലപ്പാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബി, മാള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്, സജി എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.