ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ഡോ. ആര്. ബിന്ദു

കായകല്പം 2024- 2025 ഒന്നാം സ്ഥാനവും ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ഡോ. ആര്. ബിന്ദു കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു.
ഇരിങ്ങാലക്കുട: കായകല്പം ഒന്നാം സ്ഥാനവും ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ഡോ. ആര്. ബിന്ദു. ആശുപത്രിയില്‍ എത്തിയ മന്ത്രി ആര്. ബിന്ദു കേക്ക് മുറിച്ച് മധുരം നല്കി സന്തോഷം പങ്കിടുകയായിരുന്നു. പുതിയ കെട്ടിട സമുച്ചയവും മറ്റ് വികസനപ്രവര്‍ത്തനങ്ങളും എല്ലാം ചേര്‍ന്ന് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു എന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു.