കേരളത്തിന് അഭിമാനമായി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന് ഹരിയാനയിലേക്ക്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന അധ്യാപകനെയും നാല് വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും അധ്യാപകനും നാല് വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം ജൂലൈ 23 മുതല്‍ 26 വരെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ദേശീയ ആശയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമഗ്ര പരിപാടിയില്‍ 900 യുവപ്രതിഭകള്‍ അവരുടെ സംസ്ഥാനത്തിന്റെ വിവിധ കലാ സംസ്ക്കാരിക വൈഭവം അവതരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
കേരളത്തിലെ 25 അംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായി നോടല്‍ ഓഫീസര്‍ വി.പി. ഷിന്റോ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട), എസ്കോര്‍ട്ട് ഓഫീസര്‍ പി. ഫാത്തിമ മഷീദ (ആവാഹ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മേപ്പയൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ പി.എ. ഹരി നന്ദന്, എം.വി. അവിനാശ്, അലീന മനോജ്, നിത്യ രതീഷ് എന്നിവര്‍ ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നു. 28 സംസ്ഥാനങ്ങളിലും എട്ട് യൂണിയന് ടെറിറ്ററികളിലെയും യുവപ്രതിനിധികള്‍ തങ്ങളുടെ തനതായ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന ഈ ദേശീയ വേദിയില്‍ കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.