ക്രൈസ്റ്റ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശാസ്ത്രവിജ്ഞാന ക്ലാസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രവിജ്ഞാന ക്ലാസ് നടത്തി. ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ, ധാര്‍മിക മേഖലകളില്‍ നിര്‍മിതബുദ്ധി ഉണ്ടാക്കുന്ന ആശങ്കകള്‍ എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനംനിര്‍വഹിച്ചു. ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. സോണി ജോണ്‍, വി.എന്‍. കൃഷ്ണന്‍കുട്ടി, ഡോ. ശ്രീകുമാര്‍, കെ. മായ എന്നിവര്‍ സംസാരിച്ചു.