ഓട്ടോറിക്ഷയുടെ ഫസ്റ്റ് ഏയ്ഡ് ബോക്സില്‍ മദ്യ വില്പന: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

സുഗുണന്.
ഇരിങ്ങാലക്കുട: ഓട്ടോറിക്ഷയുടെ ഫസ്റ്റ് ഏയ്ഡ് ബോക്സില്‍ സൂക്ഷിച്ച മദ്യവുമായി വില്പന നടത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കാരുമാത്ര സ്വദേശി വാത്തിയാട്ട് വീട്ടില്‍ സുഗുണന് (60) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. ഫസ്റ്റ് ഏയ്ഡ് ബോക്സിനകത്ത് സഞ്ചിയില്‍ 3.300 ലിറ്റര്‍ മദ്യവും മദ്യം പകര്‍ത്താനായുള്ള ചില്ലു ഗ്ലാസുകളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ്ബ് ഇന്‍സ്പെക്ടര്‍ സോജന്, എഎസ്ഐ ഗോപന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.