കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി

കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നന്ന ആനയൂട്ടില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആനക്ക് ഉരുള നല്കുന്നു.
ഇരിങ്ങാലക്കുട: കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ എന്‍എസ്എസ് കരയോഗം യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ആനയൂട്ട് നടത്തി. ക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഇല്ലം നിറയും ഗജ പൂജയും നടത്തി. ക്ഷേത്രം മേല്‍ശാന്തി വിക്രമന് എമ്പ്രാന്തിരി പ്രദക്ഷിണത്തിനുശേഷം നെല്ക്കതിര് വിതരണം ചെയ്തു. പൂതൃക്കോവില്‍ പാര്‍ത്ഥസാരഥി, സാവിത്രി, പീച്ചിയില്‍ രാജീവ്, അമ്പാടി മഹാദേവന്, പുത്തൂര്‍ ദേവീനന്ദന്‍ എന്നീ ആനകളെ ചമയങ്ങളോടുകൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ആനയൂട്ട്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് എന്നിവര്‍ ആനക്ക് ഉറുള നല്കി ഉദ്ഘാടനം ചെയ്തു.