ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ പുതിയ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ കെഎസ്ഇ ലിമിറ്റഡിന്റെ സഹകരണത്തോടെ സജ്ജമാക്കിയ കമ്പ്യൂട്ടര്‍ ലാബ് കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നാല്പത്തിലധികം കമ്പ്യൂട്ടറുകളാണ് നല്‍കിയത്
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ കെഎസ്ഇ ലിമിറ്റഡിന്റെ സഹകരണത്തോടെ, നവീന സംവിധാനങ്ങളോടെ സജ്ജമാക്കിയ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് ലാബ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, ഫാ. ജിനോ കുഴിത്തൊട്ടിയില്‍, ഫാ. ഷിനോ കളപ്പുരയ്ക്കല്‍, സിസ്റ്റര്‍ ഓമന, മിസ്റ്റര്‍ രതീഷ് ഭരതന്, പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി, സ്റ്റാഫ് സെക്രട്ടറി ലിജി ജോസ്, സ്റ്റാഫ് പ്രതിനിധി ബിന്ദു സ്കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു. കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നാല്പത്തിലധികം കമ്പ്യൂട്ടറുകളാണ് ലഭിച്ചത്.
