ക്രൈസ്റ്റ് കോളജില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത വിദ്യാഭ്യാസത്തിനായി പരിശീലന പരിപാടി ആരംഭിച്ചു

ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഏഴുദിന ഫാക്കല്‍ട്ടി പരിശീലന പരിപാടി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഏഴുദിന ഫാക്കല്‍ട്ടി പരിശീലന പരിപാടി ആരംഭിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, നോഡല്‍ ഓഫീസര്‍ ഡോ. ലിന്‍ഡ മേരി സൈമണ്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള പ്രഫസര്‍. ഡോ. വി. രാജേഷ്, ഐസിടി അക്കാദമി നോളജ് ഓഫീസര്‍ മായ മോഹന്‍ എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.