റോഡുകളുടെ തകര്‍ച്ച; ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാന റോഡുകള്‍ തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ചുറ്റിലും ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാന റോഡുകളും തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ച ധര്‍ണ്ണ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജന:സെക്രട്ടറി കെ.കെ. കൃപേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യര്‍, അമ്പിളിജയന്‍, ടി.കെ. ഷാജു, സെബാസ്റ്റ്യന്‍, ഏരിയ ഭാരവാഹികളായ ലിഷോണ്‍ ജോസ്, സൂരജ് കടുങ്ങാടന്‍, ബാബുരാജ്, സൂരജ് നമ്പ്യാങ്കാവ്, സന്തോഷ് കാര്യാടന്‍, ലാംബി റാഫേല്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.