മൂര്‍ക്കനാട് സെന്റ് ആന്റണിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം നടത്തി

മൂര്‍ക്കനാട് സെന്റ് ആന്റണിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം കരിന്തലക്കൂട്ടം ഫെയിം വിജിഷ് ലാല്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം കരിന്തലക്കൂട്ടം ഫെയിം വിജിഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി സി.ഡി. പോള്‍ മുഖ്യതിഥിയായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, സെബാസ്റ്റ്യന്‍ ജോസഫ്, മദര്‍ പിടിഎ പ്രസിഡന്റ് വി. രമ്യ, സ്റ്റാഫ് സെക്രട്ടറി ജി.കെ. ആശ, വിദ്യാര്‍ഥി പ്രതിനിധി ബേസില്‍ വി. ബേബി, കണ്‍വീനര്‍മാരായ സിബിന് ലാസര്‍, ജിജി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു