കിന്‍ഫ്രാ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കിന്‍ഫ്രാ പാര്‍ക്ക് നഷ്ടപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എംഎല്‍എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി യുഡിഎഫ് സര്‍ക്കാര്‍ 201314 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതും പിന്നീടുണ്ടായ ചില സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് 2016 ഫെബ്രുവരി 18 ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗംഅംഗീകരിച്ച് പ്രാഥമിക നടപടികള്‍ സ്വീകരിച്ച ഈ പദ്ധതി കഴിഞ്ഞ ഒമ്പത് വര്‍ഷമായി അനിശ്ചിതാവസ്ഥയില്‍ ആക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടതിരിഞ്ഞിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി ഭാരവാഹികളായ റോക്കി ആളൂക്കാരന്‍, സേതുമാധവന് പറയംവളപ്പില്‍, സതീഷ് കാട്ടൂര്‍, ശിവരാമന് കൊല്ലംപറമ്പില്‍, ബിജോയ് ചിറയത്ത്, തുഷാര ബിന്ദു ഷിജിന്, അജിത സദാനന്ദന്, ഷക്കീര്‍ ഉപ്പുംതുരുത്തി, ഷമീര്‍ മങ്കാട്ടില്‍, ആന്റോ ഐനിക്കല്‍, അഫ്സല് ചേലൂര്‍, ബൈജു മഴുവന്ചേരിത്തുരുത്ത്, ആന്റോ ചാഴൂര്‍, ബെന്നി, അനില്‍, ഷീജ എന്നിവര്‍ പ്രസംഗിച്ചു.