നെല്‍കര്‍ഷകരോടുള്ള അവഗണനക്ക് പരിഹാരമാകുന്നില്ല പ്രതിഷേധ സമരം തുടരും- തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം സമ്മേളനം ആനന്ദപുരത്ത് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: നെല്‍കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലായെന്നും അവഗണന തുടരുകയാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ചൂണ്ടിക്കാട്ടി. സംഭരിച്ച നെല്ലിന്റെ പണം നാളുകള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. നെല്‍കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹാരം ഇല്ലാതെ നീളുകയാണ്. ഈ പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് നടത്തി വരുന്ന സമരം തുടരുമെന്ന് ഡെപ്യൂട്ടി ചെയര്മാന് അറിയിച്ചു.
കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്. മണ്ഡലം പ്രസിഡന്റ് എന്‍.ഡി. പോള്‍ നെരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സതീഷ് കാട്ടൂര്‍, തോമസ് ഇല്ലിക്കല്‍, ഐ.പി. പോള്‍, സുരേഷ് ബാബു, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, കെ.പി. അരവിന്ദാക്ഷന്, പ്രിന്‍ഫിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന നേതാക്കളായ കെ.കെ. അന്തോണി കിഴക്കൂടന്‍, എന്‍.കെ. ജോസ്, യോഹന്നാന് നെരേപ്പറമ്പില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.