ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ഇലക്ട്രിക്കല്‍ വിഭാഗം ഓട്ടോകാഡ് ഹാന്‍സ് ഓണ്‍ ട്രെയിനിംഗ് നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ഇലക്ട്രിക്കല്‍ വിഭാഗം ഓട്ടോകാഡ് ഹാന്‍സ് ഓണ്‍ ട്രെയിനിംഗ് നടത്തി. ലോകത്തെ തന്നെ പടുത്തുയര്‍ത്തുവാന്‍ കഴിവുള്ള എന്‍ജിനീയര്‍മാരെ കൂടുതല്‍ കഴിവുറ്റവരാക്കുന്നതിനു സഹായിക്കുന്നതാണു ഓട്ടോകാഡ് എന്ന സോഫ്റ്റ്വെയര്. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക്കല്‍, സിവില്‍, മെക്കാനിക്കല്‍ എന്നീ മേഖലകളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കാവുന്നതാണ്. ഒരു ഭവനമോ ബില്‍ഡിംഗോ ഡിസൈന്‍ ചെയ്യുന്നതിനു ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഈ സോഫ്റ്റ്വെയറാണ്. ദിനംപ്രതി വളരുന്ന സാങ്കേതിക വിദയോടൊപ്പം വിദ്യാര്‍ഥികള്‍ക്കു ഓട്ടോകാഡിന്റെ അടിസ്ഥാനപാഠങ്ങള്‍ പഠിപ്പിക്കുന്നതിനായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഇലക്ട്രിക്കല്‍ വിഭാഗം അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകരായ കെ.കെ. ബെന്നിയും എമിലിന് തോമസുമാണു വര്‍ക്ക്ഷോപ്പിനു നേതൃത്വം നല്‍കിയത്. നിരവധി പേര് അഞ്ചുദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനു അര്‍ഹരായി. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര വര്‍ക്ക്ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജിന്റെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.