ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്ക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, എന്വയേണ്മെന്റല് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് (എയ്ഡഡ്) അധ്യാപകരുടെ ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും office@christcollegeijk.edu.in എന്ന കോളജ് ഇ-മെയിലില്‍ 31 നു മുമ്പ് അയക്കേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04802825258.