നിർധനരായ വിദ്യാർഥികൾക്ക് കൈത്താങ്ങായി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും ഇരിങ്ങാലക്കുടയെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ മണ്ഡലമായി ടി.എൻ. പ്രതാപൻ എംപി പ്രഖ്യാപിച്ചു
കോവിഡ്-19 ന്റെ കാലഘട്ടത്തിൽ ഒാൺലൈൻ വിദ്യാഭ്യാസം അനിശ്ചിചിത്വത്തിലായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന നിർധനരായ വിദ്യാർഥികൾക്കു കൈത്താങ്ങായി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ‘കരുണം’ എന്ന പദ്ധതി ആരംഭിച്ചു. എെഎസ്ഡബ്ല്യുസിഎസിന്റെ പാട്ടമാളി റോഡിലുള്ള ഹെഡ് ഒാഫീസിൽ ടി.എൻ. പ്രതാപൻ എംപി ഇരിങ്ങാലക്കുടയെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ മണ്ഡലമായി പ്രഖ്യാപിച്ചു. പ്രഫ. കെ.യു. അരുണൻ എംഎൽഎ സ്മാർട്ട് ടിവിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എെടിയു ബാങ്ക് പ്രസിഡന്റ് എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ എന്നിവർ ഒാൺലൈനിൽ ലൈവായി വന്നു ആശംസകൾ അർപ്പിച്ചു. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആരംഭിച്ച ഇൗ പദ്ധതിയിൽ നിർധനരായ 100 വിദ്യാർഥികൾക്ക് സ്മാർട്ട് ടിവി സൗജന്യമായി നല്കും. കൂടാതെ സ്മാർട്ട് ടിവി, ലാപ്ടോപ്പ്, ടാബ് എന്നിവ വാങ്ങുന്നതിനായി രക്ഷിതാക്കൾക്ക് പണം കണ്ടെത്തുന്നതിനായി രണ്ടു പുതിയ എംഡിഎസുകൾ ആരംഭിച്ചിരിക്കുന്നു. 1000 രൂപയോ 500 രൂപയോ 36 മാസ തവണകളായി അടക്കുന്നവർക്ക് ആദ്യതവണ അടക്കുമ്പോൾ തന്നെ 10,000 രൂപ മുതൽ 25,000 രൂപ വരെ പലിശ രഹിത വായ്പയായി സംഘം നല്കുമെന്നും അറിയിച്ചു. എെഎസ്ഡബ്ല്യുസിഎസ് പ്രസിഡന്റും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ അഡ്വ. എം.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് ടി.വി. ജോൺസൺ, സെക്രട്ടറി കെ.ജി. പ്രദീപ്, എക്സ്ക്യുട്ടീവ് ഡയറക്ടർ വർഗീസ് പുത്തനങ്ങാടി, ദയ ചാരിറ്റബിൾ സെക്രട്ടറി ഷാറ്റോ കുരിയൻ, മുൻ തൃശൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സി. ശ്രീകുമാർ, കൈ്രസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.