കോല്‍ക്കളിയില്‍ അപ്പീലിലൂടെ വന്ന് കോണ്‍കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്ത്
ഇരിങ്ങാലക്കുട: കോല്‍ക്കളി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗം മത്സരത്തില്‍ അപ്പീലുമായി വന്ന് പന്നിത്തടം കോണ്‍കോട് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി ടീം ഒന്നാം സ്ഥാനത്ത്. ഉപജില്ല കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോള്‍ തോറ്റുകൊടുക്കാതെ അപ്പീലുമായി കൂടുതല്‍ ആര്‍ജ്ജവത്തോടെ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. എ.എസ്. മുഹമ്മദ് അന്‍സില്‍, എ.എം. മുഹമദ് സയാന്, സി. എ. മുഹമ്മദ് ആദില്‍, അന്‍സില്‍ അബ്ദുള്ള, ജാസിര്‍ അമീന്, കെ.എ. സല്മാന്,.കെ.എ. സയാന്, എ.ജെ. ജാസില്‍, പി.എച്ച്. ഷാഹില്‍, വി.കെ. അനസ്, മുഹമ്മദ് ജാസിം എന്നിവരാണ് ടീം അംഗങ്ങള്‍. എടരിക്കോട് ആസിഫിന്റെ ശിക്ഷണത്തില്‍ ഫാരിസ്, ഫാദില്‍ എന്നിവരുടെ സഹായത്തോടെയാണ് കോല്‍ക്കളി പരിശീലനം പൂര്‍ത്തിയാക്കിയത്.