സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജീവശാസ്ത്ര മേഖലയിലെ വിവിധ മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി, ഇന്ത്യന്‍ സയന്‍സ് അക്കാദമികളുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ആരംഭിച്ചു. തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. എസ്. മൂര്‍ത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസര്‍ സതീസ് സി. രാഘവന് കണ്‍വീനര്‍ ആയിരിക്കുന്ന ഈ ശില്പശാലയില് പ്രഫ. എന്‍.ബി. രാമചന്ദ്ര, പ്രഫ. എസ്. മൂര്‍ത്തി ശ്രീനിവാസുല എന്നിവര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.