സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ24 ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച സെലെസ്റ്റാ സെസ്റ്റ് 2കെ24 ടെക്ഫെസ്റ്റ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും വിരമിക്കുന്ന അധ്യാപകരും ഉദ്ഘാടനംചെയ്തു. ടെക് ക്വസ്റ്റ്, കോഡ് സ്പാര്‍ക്ക്, ഡിസൈന്‍ സ്ഫിയര്‍ ഹിഡന്‍ ഹൊറൈസണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിവിധ കലായങ്ങളില്നിന്നായി 200ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, സിസ്റ്റര്‍ ഡോ. അഞ്ജന എന്നിവരും പങ്കെടുത്തു.