അഭിഭാഷകരുടെ അവകാശ സംരക്ഷണ ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിഭാഷകരുടെ അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി അഭിഭാഷക ക്ഷേമനിധി 30 ലക്ഷം ആയി ഉയര്‍ത്തുക, പെന്ഷന് സ്കീം നടപ്പിലാക്കുക, കേരള അഡ്വക്കേറ്റ്സ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പിലാക്കുക, ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റെയിപെന്റ് നടപ്പിലാക്കുക എന്നീ 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിഷേധിച്ചു. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാബുരാജ് ചുള്ളിക്കാട്ടില്‍ അധ്യക്ഷനായി അഡ്വ. കെ.ജെ. ജോണ്സണ്, അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ. എം.എം. ഷാജന്, അഡ്വ. സ്റ്റീവന്സന്, അഡ്വ. ടി.വി. പ്രസാദ്, അഡ്വ. കെ. സുരേഷ് ബാബു, അഡ്വ. വി.സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട കോര്‍ട്ട് കോംപ്ലെക്സിന് മുന്പില് നടന്ന പരിപാടിയില്‍ അഡ്വ. ഹോബി ജോളി സ്വാഗതവും, അഡ്വ. നിമ്മി പ്രസാദ് നന്ദിയും പറഞ്ഞു.