ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് ക്വിസ് കോംബാറ്റില്‍ 2കെ24 സംഘടിപ്പിച്ചു
ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഇരിങ്ങാലക്കുട ഒന്നും മൂന്നും ഭവന്‍സ് വിദ്യാ മന്ദിരം ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും നേടി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കോമേഴ്സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോമേഴ്സ് ക്വിസ് കോംബാറ്റില്‍ 2കെ24 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബിസിനസിനോടുള്ള ആഭിമുഖ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് മത്സരത്തിന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിവിധ റൗണ്ടുകളില്‍ ആയി നടത്തിയ മത്സരത്തില്‍ ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഇരിങ്ങാലക്കുട ഒന്നും മൂന്നും ഭവന്‍സ് വിദ്യാ മന്ദിരം ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോമേഴ്സ് വിഭാഗം മേധാവി റോജി ജോര്‍ജും അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.