വഖഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
- ഭരണഘടനയേയും ഇന്ത്യന്‍ നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ശക്തിയെ എതിര്‍ക്കാന്‍ ക്രൈസ്തവ സഭയും ഉണ്ടാകും: മോണ്‍. ജോളി വടക്കന്‍
- നാളത്തെ കേരളം ഗാസയും സിറിയയും പാലസ്തീനും ആകാതിരിക്കണമെങ്കില്‍ വഖഫ് ഭേദഗതി ബില്‍ പാസാകണം: അഡ്വ. ഷോണ്‍ ജോര്‍ജ്
- ഗാസക്കും പാലസ്തീനും വേണ്ടി നിലകൊണ്ടവര്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തുമ്പോള്‍ മൗനം നടിക്കുന്നു: പി.എന്‍. ഈശ്വരന്
ഇരിങ്ങാലക്കുട: മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് ഉദ്ഘാടനം ചെയ്തു. ഒരു സംഘടിത മതവിഭാഗത്തിന്റെ പേരില്‍ ഭരണഘടനയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും കേരള സമൂഹത്തോട് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിഎഎ നിയമം, മുത്തലാഖ് നിയമം, കശ്മീരിലെ 370ാം വകുപ്പു എടുത്തുകളയല്‍, വഖഫ് നിയമം തുടങ്ങി പ്രധാനപ്പെട്ട നിയമ നിര്‍മ്മാണങ്ങള്‍ വന്നപ്പോള്‍ കേരളത്തില്‍ എല്‍ഡിഫും യുഡിഎഫും ഐക്യകണ്ഠേന നിയമസഭയില്‍ പ്രമേയം പാസാക്കുന്നു. എന്നാല്‍ ഗാസക്കും പാലസ്തീനും വേണ്ടി നിലകൊണ്ടവര്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തുമ്പോള്‍ ഇവര്‍ മൗനം നടിക്കുന്നു. ഇവരുടെ ഇരട്ടത്താപ്പ് ജനസമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനവിഭാഗം സമാധാനത്തോടെ ജീവിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ സമാധാനാന്തരീഷം തകര്‍ത്ത് മുസ്ലിം ജനവിഭാഗത്തെ മൊത്തം തങ്ങളുടെ ഭാഗത്ത് ധ്രൂവീകരിക്കലാണ് മുസ്ലിം തീവ്ര ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇവരുടെ ലക്ഷ്യം അധികാരമാണ്. അതിന് രണ്ടു മുന്നണികളെയും മാറി മാറി ഉപയോഗിക്കുകയാണിവര്‍.
മുസ്ലിം മതതീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണ് എല്ലാ പാര്‍ട്ടികളും. അതിന്റെ തെളിവാണ് വി.ഡി. സതീശന്റെ മുനമ്പം പ്രസ്താവനയെ മുസ്ലിം ലീഗ് പോലും തള്ളി പറഞ്ഞത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ വി.ഡി. സതീശനോ പിണറായി വിജയനോ ധൈര്യമുണ്ടോയെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് ചോദിച്ചു. അങ്ിനെ പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് കസേരയില്‍ സതീശന് ഉണ്ടാകില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് മുസ്ലിം തീവ്രവാദ സംഘടനകളുടെ പിടിയിലമര്‍ന്നു കഴിഞ്ഞുവെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ അല്‍ മതേതരത്വമാണ് നടക്കുന്നത്. ഇത് രാജ്യത്തിന് വലിയ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത് പ്രത്യേകിച്ച് കേരളത്തില്‍. നാളത്തെ കേരളം ഗാസയും സിറിയയും പാലസ്തീനും ആകാതിരിക്കണമെങ്കില്‍ വഖഫ് ഭേദഗതി ബില്‍ പാസാകണം. കേരളത്തില്‍ ഈ മുന്നേറ്റത്തിന് മുനമ്പം തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസാകണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണഘടനയേയും ഇന്ത്യന്‍ നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ശക്തി ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ക്രൈസ്തവ സഭയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അംഗീകരിക്കാത്ത ഏതു മതനിയമത്തേയും എതിര്‍ത്തു പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.എന!. അശോകന്, ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് പ്രസിഡന്റ് കെ.പി. നന്ദനന്‍, വി.എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
.