ലോകത്തിലെ ആദ്യത്തെ ത്രീഡി ബൈബിള്‍ സിനിമ; “ജീസസ് ആന്‍ഡ് മദര്‍ മേരി” ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ത്രീഡിയില്‍ ഒരുങ്ങുന്ന ബൈബിള്‍ സിനിമ. ജീസസ് ആന്‍ഡ് മദര്‍ മേരി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി റാഫേല്‍ പോഴേലിപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സാണ് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ത്രീഡി ബൈബിള്‍ ചിത്രമെന്ന വിശേഷണമുള്ള ഈ ഫീച്ചര്‍ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിന്‍ ആണ്.
ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാറിന്റെ വിഷ്വല്‍ ഇഫക്ട് സൂപ്പര്‍വൈസര്‍ എന്നറിയപ്പെടുന്ന ചക്ക് കോമിസ്കിയും അതിന്റെ ത്രീഡി വര്‍ക്കിനായി പ്രോജക്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.+ ബ്രിട്ടനിലും ഇറ്റലിയിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മക്കിനേറിയം എന്ന കമ്പനിയാണ് ചിത്രത്തിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ത്രീഡി സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗിച്ച് ഒരു ബിഗ് ബജറ്റ് ചിത്രമാക്കി മാറ്റാനാണ് റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍ ലക്ഷ്യമിടുന്നത്. തോമസ് ബെഞ്ചമിന്‍ ആണ് സംവിധാനം. ഖത്തര്‍ ആസ്ഥാനമായുള്ള വ്യവസായി ഡേവിസ് എടക്കളത്തൂരും ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള മറ്റ് പത്ത് പേര് യേശുവിന്റെയും മദര്‍ മേരിയുടെയും സഹനിര്‍മ്മാതാക്കളില്‍ ഉള്‍പ്പെടുന്നു.