മൂന്നാമത് ഇന്റര്‍ സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; വിമല സെന്‍ട്രല്‍ സ്കൂള്‍ ജേതാക്കള്‍
താണിശേരി: വിമല സെന്‍ട്രല്‍ സ്കൂള്‍ ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്റര്‍ സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിമല സെന്‍ട്രല്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിഎംഐ പബ്ലിക് സ്കൂള്‍ ചാലക്കുടി രണ്ടാം സ്ഥാനവും സെന്റ് ജോസഫ് കുരിയച്ചിറ മൂന്നാം സ്ഥാനവും നേടി. ഫാ. തോമസ് ആലുക്ക ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി ഫ്ലാഗ് ഹോസ്റ്റിംഗ് നിര്‍വഹിച്ചു. കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍ സമ്മാനദാനം നിര്‍വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമുക്തി ലഹരി ക്ലബ്ബുമായി സഹകരിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.