കരൂപ്പടന്നയില്‍ അഖിലേന്ത്യ ഫുട്ബോള്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കരൂപ്പടന്നയില്‍ അഖിലേന്ത്യ ഫുട്ബോള്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി നിര്‍വഹിക്കുന്നു.
കരൂപ്പടന്ന: കരൂപ്പടന്ന വാഗസ് ഒരുക്കുന്ന പടിയത്ത് പുത്തന്‍കാട്ടില്‍ ഇബ്രാഹിംകുട്ടി സ്മാരക ഒന്നാമത് അഖിലേന്ത്യ ഫുട്ബോള്‍ ഏപ്രില്‍ 4 മുതല്‍ 19 വരെ കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വാഗസ് ക്ലബ് നടത്തിവരുന്ന 1000 ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി നല്കി വരുന്ന സ്നേഹസ്പര്‍ശം പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. പള്ളിനടയില്‍ സംഘാടക സമിതി ഓഫീസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. പടിയത്ത് പുത്തന്‍കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി മുഖ്യാഥിതിയായി. മുഖ്യ രക്ഷാധികാരി ഫസല്‍ പുത്തന്‍കാട്ടില്‍, ക്ലബ് പ്രസിഡന്റ് വി.ഐ. അഷ്റഫ്, കെ.എം. ഷമീര്‍, മനോജ് അന്നിക്കര, ഫഹദ് പുളിക്കന്‍, നൂറുദ്ധീന്‍, അബൂബക്കര്‍, ജിത്തു ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.