ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ സ്വകാര്യ വ്യക്തി കലുങ്ക് മണ്ണിട്ട് നികത്തിയ നിലയില്‍.
ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തിയതോടെ വെള്ളക്കെട്ട് രൂക്ഷം. സ്വകാര്യ വ്യക്തിയാണ് ബൈപ്പാസ് റോഡിലെ ആദ്യ റീച്ചിലെ കലുങ്ക് മണ്ണിട്ട് നികത്തിയത്. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നീരൊഴുക്ക് ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്. വെള്ളം കെട്ടികിടക്കുവാന്‍ തുടങ്ങിയതോടെ ഈ വെള്ളക്കെട്ടില്‍ മാലിന്യങ്ങലളും മറ്റും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം കെട്ടികിടക്കുന്ന വെള്ളം സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് കലരാന്‍ ഇടയുണ്ട് ഇത് പ്രദേശവാസികളുടെ കുടിവെള്ളത്തെയും ബാധിക്കും. കലുങ്ക് തുറന്ന് വെള്ളം ഒഴുതിപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുകയും മഴവെള്ളം ബൈപ്പാസ് റോഡിലേക്ക് കയറി ഗതാഗത തടസത്തിന് സാധ്യതയുണ്ട്. മഴ ശക്തമായാല്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകും. വിദ്യാര്ഥിതകളടക്കം നിരവധി കാല്‍നടക്കാരും നിരവധി വാഹനങ്ങളുമാണ് ഇതു വഴി കടന്നു പോകുന്നത്.
നഗരസഭയിലെ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും നഗരസഭ ആരോഗ്യ വിഭാഗവും റവന്യൂ വിഭാഗവും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും നികത്തിയ കല്‍വര്‍ട്ട് പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കെ.എസ്. പ്രസാദ്, സി.സി. ഷിബിന്‍, വിഷ്ണു പ്രഭാകരന്, ലേഖ ഷാജന്, അല്‍ഫോന്‍സാ തോമസ്, പി.എം. നന്ദുലാല്‍, സിന്ധു ഗിരിഷ്, രമ്യ ഷിബു, വിനിത, വി.എസ്. അശ്വതി, വിമി ബിജേഷ്, അജിത്ത് കൊല്ലാറ എന്നിവരാണ് സംഭവസ്ഥലം സന്ദര്‍ശിച്ച് നഗരസഭയ്ക്ക് പരാതി നല്‍കിയത്. സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യമടക്കം ഈ പ്രദേശത്ത് തള്ളുന്നതായി ഇവര്‍ ആരോപിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു
ക്നാക്കിനാംപ്പിള്ളി പാറേക്കാടന്‍ കുടുംബയോഗം വാര്‍ഷികാഘോഷം നടത്തി