കാറളം പഞ്ചായത്തിൽ സാക്ഷരത മികവുത്സവം സംഘടിപ്പിച്ചു

കാറളം: പഞ്ചായത്ത് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തില്‍ സാക്ഷരത മികവുത്സവം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് പഠിതാക്കള്‍ക്കു ചോദ്യപേപ്പര്‍ നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. താണിശേരി സിഇസി പ്രേരക് ഷീജ സുകുമാരന്‍, കാറളം സിഇസി പ്രേരക് രത്നവല്ലി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.