നാടന്‍പാട്ട് ശില്പശാലയും അനുമോദനവും

ഇരിങ്ങാലക്കുട: വിദ്യാരംഗം കലാ സാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ലാ നാടന്‍പാട്ട് ശില്പശാലയും സാഹിത്യ പ്രതിഭകള്‍ക്കുള്ള അനുമോദനവും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബിആര്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രതിനിധി സുനില്‍ മാസ്റ്ററെ ആദരിച്ചു. വി.ബി. സിന്ധു, റാണി ജോണ്‍, അസീന നസീര്‍, ബിന്ദു ജി. കുട്ടി, ഇ.എസ്. ഷീബ എന്നിവര്‍ പ്രസംഗിച്ചു.