എട്ട് എക്കറോളം നിലങ്ങളില്‍ തരിശുനെല്‍കൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമംഗലം-പടിയൂര്‍ പഞ്ചായത്ത് കോള്‍ കര്‍ഷക സംഘത്തിലെ 20 വര്‍ഷത്തോളം കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളില്‍ തരിശുനെല്‍കൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി. പടിയൂര്‍ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിനോദിന്റെയും പഞ്ചായത്തിലെ മികച്ച യുവകര്ഷനായ ജിനോയ് ആലപ്പാട്ടിന്റെയും മുതിര്‍ന്ന കര്‍ഷകനായ ജോസ് ആലപ്പാട്ടിന്റെയും കൂട്ടായ്മയില്‍ തുടങ്ങിയ തരിശുനെല്കൃഷിയുടെ ഞാറു നടീല്‍ ഉദ്ഘാടനം പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിജി രതീഷ്, ജയശ്രീ ലാല്‍, ടി.വി. വിബിന്, കൃഷി ഓഫീസര്‍ ഡോ. പി.സി. സചന, കൃഷി അസിസ്റ്റന്റ് എം.എ. സൗമ്യ എന്നിവര്‍ പങ്കെടുത്തു.