19 മണിക്കൂര്‍ 48 മിനിറ്റ് നീണ്ടുനിന്ന പുരാതന വൃത്തപ്പാട്ടുകള്‍ ലോക റെക്കോര്‍ഡില്‍ ഇടം നേടി
ഇരിങ്ങാലക്കുട: പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം ‘പുരാവൃത്തം’ 19 മണിക്കൂര്‍ 48 മിനിറ്റ് നീണ്ടുനിന്ന പുരാതനമായ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകള്‍ യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടി.

അവതരണത്തില്‍ അപൂര്‍വവും പ്രചാരത്തില്‍ കുറവായിരിക്കുന്ന പാട്ടുകളെയും ഭഗവത് കീര്‍ത്തനങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ഈ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകളുടെ അവതരണത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കൈകൊട്ടിക്കളി സംഘങ്ങള്‍ പങ്കാളികളായതു ശ്രദ്ധേയമായിരുന്നു. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ് റെക്കോര്‍ഡ് പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
പ്രചാരത്തില്‍ നിന്നും അകന്നുപോയ ഇത്രയധികം കൈകൊട്ടിക്കളി പാട്ടുകള്‍ വീണ്ടും അവതരിപ്പിക്കുകയും അവ ഭാവിയിലേക്കായി യൂട്യൂബില്‍ രേഖപ്പെടുത്തുന്നതും വലിയൊരു സമര്‍പ്പണമാണ് എന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു. സാവിത്രി അന്തര്‍ജ്ജനത്തിന് ശിഷ്യകള്‍ പൂമാലയും പൊന്നാടയും സമര്‍പ്പിച്ചു. നാദോപാസന സെക്രട്ടറി പി. നന്ദകുമാര്‍ സാവിത്രി ടീച്ചര്‍ക്ക് പൊന്നാട അണിയിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ