സംസ്ഥാന പാതയില്‍ ഭീഷണിയായി പൈപ്പ് പൊട്ടിയുള്ള കുഴി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-മൂന്നുപീടിക സംസ്ഥാന പാതയില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയുള്ള കുഴി അപകടഭീഷണിയുയര്‍ത്തുന്നു. ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനി എത്തുന്നതിനു മുമ്പായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. പ്രദേശത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം പൊട്ടിയ പൈപ്പ് ശരിയാക്കി കുഴി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.