ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്ന സ്ത്രീകളടക്കമുള്ള പൊതുജനത്തിന് പ്രാഥമിക കര്‍മങ്ങള്‍ക്കു ജയില്‍ വകുപ്പ് സൗകര്യം ഒരുക്കണം: സിപിഐ
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് സമുച്ചയത്തിലെ ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്ന സ്ത്രീകളടക്കമുള്ള പൊതുജനത്തിനു പ്രാഥമിക കര്‍മങ്ങള്‍ക്കു ജയില്‍ വകുപ്പ് സൗകര്യം ഒരുക്കണമെന്നും ജയില്‍ ലിങ്ക് റോഡ് വീതികൂട്ടി വലിയ വാഹനങ്ങള്‍ക്കു ജയിലിലേക്കു സൗകര്യപ്രദമായി കടന്നുപോകുവാന്‍ സാഹചര്യമൊരുക്കണമെന്നും ഇരിങ്ങാലക്കുട എകെപി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിന്റെ തെക്കുഭാഗത്തെ മതില് പൊളിച്ചു റോഡു വികസിപ്പിക്കണമെന്നു പ്രമേയം കൂട്ടിചേര്‍ത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന അംഗം ധര്മന് പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. ശിവരാമന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം വര്ധനന് പുളിക്കല്‍, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി, കേരള മഹിളാസംഘം പ്രസിഡന്റ് ശോഭന മനോജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്. രാജീവ് (സെക്രട്ടറി), കെ. ശിവന് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.